Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seat Sharing

അണ്ണാ ഡിഎംകെ സീറ്റ് വിഭജനചർച്ചകൾ ഡൽഹിയിൽ; പരിഹാസവുമായി ഡിഎംകെ നേതാവ്

ചെ​​​ന്നൈ: ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ അ​​ണ്ണാ ​ഡി​​​എം​​​കെ​​​യു​​​ടെ സീ​​​റ്റു​​​ച​​​ർ​​​ച്ച​​​ക​​​ൾ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ത്തി​​​യ​​​തി​​​നെ പ​​​രി​​​ഹ​​​സി​​​ച്ച് ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ഡി​​​എം​​​കെ രം​​​ഗ​​​ത്ത്.

അ​​ണ്ണാ ​ഡി​​​എം​​​കെ​​​യു​​​ടെ ചെ​​​ന്നൈ​​​യി​​​ലെ ആ​​​സ്ഥാ​​​നം ഉ​​​ൾ​​പ്പെ​​​ടെ പൂ​​​ട്ടി​​​യി​​​ടാ​​​ൻ ഡി​​​എം​​​കെ നേ​​​താ​​​വും മ​​​ന്ത്രി​​​യു​​​മാ​​​യ കെ.​​​എ​​​ൻ. ​നെ​​​ഹ്‌​​​റു പ​​​രി​​​ഹാ​​​സ​​​രൂ​​​പേ​​​ണ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ​​​ഖ്യ​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ത​​​മി​​​ഴ്‌​​​നാ​​​ട് ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള പാ​​​ർ​​​ട്ടി​​​ക്ക് എ​​​ങ്ങ​​​നെ ഡ​​​ൽ​​​ഹി​​​യി​​​ൽ സീ​​​റ്റു​​​വി​​​ഭ​​​ജ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു.

അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ സ​​​മ​​​ൻ​​​സ് അ​​​യ്ക്കു​​​ന്ന​​​പോ​​​ലെ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത്ഷാ അ​​ണ്ണാ​​​ഡി​​​എം​​​കെ നേ​​​താ​​​വ് എ​​​ട​​​പ്പാ​​​ടി പ​​​ള​​​നി​​​സ്വാ​​​മി​​​യെ ഡ​​​ൽ​​​ഹി​​​ക്ക് വി​​​ളി​​​പ്പി​​​ച്ച​​​താ​​​ണെ​​​ന്നും കെ.​​​എ​​​ൻ.​​​നെ​​​ഹ്‌​​​റു പ​​​റ​​​ഞ്ഞു.

ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ൽ മു​​​ഖ്യ​​​പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ അ​​ണ്ണാ ​എ​​​ഡി​​​എം​​​കെ​​​യും ബി​​​ജെ​​​പി​​​യും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.

Kerala

യു​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം; ച​ർ​ച്ച​ക​ൾ ശ​നി​യാ​ഴ്ച പൂ​ർ​ത്തി​യാ​കും

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ ശ​നി​യാ​ഴ്ച പൂ​ർ​ത്തി​യാ​കും. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ചി​ല സീ​റ്റു​ക​ൾ ജ​യ​സാ​ധ്യ​ത ല​ക്ഷ്യ​മി​ട്ട് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്തേ​ക്കും. ഈ ​കാ​ര്യ​ത്തി​ലും ശ​നി​യാ​ഴ്ച തീ​രു​മാ​ന​മു​ണ്ടാ​കും.

പു​തു​യു​ഗ യാ​ത്ര​യു​ടെ സ​മാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​താ​ക്ക​ളെ​ല്ലാം തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ട്. അ​തി​നാ​ൽ ച​ർ​ച്ച വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ്ര​തീ​ക്ഷ. മു​സ്‌​ലിം​ലീ​ഗു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​നം ഏ​താ​ണ്ട് അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

തി​രു​വ​മ്പാടി സീ​റ്റി​ലെ മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളാ​ണ് ഇ​നി പ​രി​ഹ​രി​ക്കാ​നു​ള്ള​ത്. മ​റ്റു ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കു ശേ​ഷ​മാ​കും ഇ​തു പ​രി​ഹ​രി​ക്കു​ക. വെ​ള്ളി​യാ​ഴ്ച യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക ത​യാ​റാ​ക്ക​ൽ സ​മി​തി​യു​ടെ യോ​ഗം ചേ​ർ​ന്നി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, മു​സ്‌​ലിം​ലീ​ഗ് നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​വി​ടെ ലീ​ഗു​മാ​യി സീ​റ്റു വി​ഭ​ജ​നം സം​ബ​ന്ധി​ച്ച ആ​ശ​യ​വി​നി​മ​യ​വും ന​ട​ന്നു.

ആ​ർ​എ​സ്പി​യു​മാ​യി ഒ​രു സീ​റ്റി​ൽ ത​ർ​ക്കം അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. മ​ട്ട​ന്നൂ​രി​ന് പ​ക​രം സീ​റ്റ് ന​ൽ​കു​ന്ന​താ​ണ് പ​രി​ഗ​ണ​ന. ആ​ർ​എ​സ്പി​യു​ടെ ഇ​ര​വി​പു​രം സീ​റ്റി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കി​ട​യി​ലു​ണ്ടാ​യ കോ​ലാ​ഹ​ല​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് അ​തൃ​പ്തി​യു​ണ്ട്.

സി​എം​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ജോ​ണി​ന് തി​രു​വ​ന​ന്ത​പു​രം സീ​റ്റ് ന​ൽ​കാ​നു​ള്ള സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ ഡി​സി​സി, പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ രം​ഗ​ത്ത് എ​ത്തി​യ​തി​ലും മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് അ​തൃ​പ്തി​യു​ണ്ട്.

National

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സീ​റ്റ് വി​ഭ​ജ​നം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്ന് ബം​ഗാ​ൾ സി​പി​എം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ട​തു​മു​ന്ന​ണി​യി​ലെ സീ​റ്റ് വി​ഭ​ജ​നം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സ​ലിം. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും

ര​ണ്ടു​ദി​വ​സ​ത്തെ സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ഗ​ത്തി​നു​ശേ​ഷം മു​ഹ​മ്മ​ദ് സ​ലിം പ​റ​ഞ്ഞു. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​നം 90 ശ​ത​മാ​നം പൂ​ർ‌​ത്തി​യാ​യി. അ​വ​ശേ​ഷി​ച്ച​വ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. ആ​കെ​യു​ള്ള 294 സീ​റ്റി​ലും മ​ത്സ​രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മു​ഹ​മ്മ​ദ് സ​ലിം അ​റി​യി​ച്ചു.

2021 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​തു​മു​ന്ന​ണി ഒ​രു സീ​റ്റി​ൽ​പോ​ലും വി​ജ​യി​ച്ചി​ല്ല. അ​തേ​സ​മ​യം സീ​റ്റ് വി​ഭ​ജ​ന​ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന ഐ​എ​സ്എ​ഫി​ലൂ​ടെ ഒ​രു സീ​റ്റ് ല​ഭി​ക്കു​ക​യും ചെ​യ്തു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; എ​ൽ​ഡി​എ​ഫ്  സീ​റ്റു​ച​ർ​ച്ച​ക​ളി​ലേ​ക്ക്  

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ സീ​റ്റു​ച​ർ​ച്ച​ക​ളി​ലേ​ക്ക് ക​ട​ന്ന് എ​ൽ​ഡി​എ​ഫ്. തി​ങ്ക​ളാ​ഴ്ച ഇ​ട​തു​മു​ന്ന​ണി യോ​ഗം​ചേ​രും. ഇ​തി​ൽ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ട് തീ​രു​മാ​നി​ക്കാ​ൻ ശ​നി​യാ​ഴ്ച സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​വും ന​ട​ക്കും. 

നി​ല​വി​ലെ സീ​റ്റു​ക​ൾ അ​ത​ത് ക​ക്ഷി​ക​ൾ​ക്കു​ത​ന്നെ ന​ൽ​കാ​മെ​ന്ന പൊ​തു​ധാ​ര​ണ​യാ​ണ് സി​പി​എ​മ്മി​ന്. സി​പി​എ​മ്മി​ലെ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം കു​റ​ച്ചു​കൂ​ടി ക​ഴി​ഞ്ഞി​ട്ടേ​യു​ണ്ടാ​കൂ​വെ​ന്നാ​ണ് നേ​താ​ക്ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. 

വി​ക​സ​ന​മു​ന്നേ​റ്റ​ജാ​ഥ​യു​ടെ വി​ല​യി​രു​ത്ത​ൽ, പ്ര​ക​ട​ന​പ​ത്രി​ക ത​യാ​റാ​ക്ക​ൽ, സീ​റ്റു​ധാ​ര​ണ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​ട​തു​മു​ന്ന​ണി​യോ​ഗം പ​രി​ഗ​ണി​ക്കു​ക. പ്ര​ക​ട​ന​പ​ത്രി​ക ത​യാ​റാ​ക്കാ​ൻ എ​ല്ലാ ക​ക്ഷി​യു​ടെ​യും പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. 

സി​പി​എം ന​ട​ത്തു​ന്ന പ​ഠ​ന കോ​ൺ​ഗ്ര​സി​ലെ നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​കും പ്ര​ക​ട​ന​പ​ത്രി​ക അ​ന്തി​മ​മാ​ക്കു​ക. എ​ന്നാ​ൽ സീ​റ്റു​ച​ർ​ച്ച മു​ന്ന​ണി​യോ​ഗ​ത്തി​ൽ ഉ​ണ്ടാ​കി​ല്ല.

Kerala

സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ പ്ര​തി​ഷേ​ധം; മ​ഞ്ചേ​ശ്വ​ര​ത്ത് കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് പൂ​ട്ടി

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടി.

മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് യു​ഡി​എ​ഫി​ന് ജ​യ​സാ​ധ്യ​ത​യു​ള്ള മൂ​ന്ന് സീ​റ്റു​ക​ളും മു​സ്‌​ലീം ലീ​ഗി​ന് വി​ട്ടു​കൊ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധം.

എ​ന്തി​നാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന് ചോ​ദി​ച്ച് പ്ര​വ​ർ​ത്ത​ക​രും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും ചേ​ർ​ന്ന് കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടു​ക​യാ​യി​രു​ന്നു. ഹൊ​സ​ങ്ക​ടി​യി​ൽ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്.

കോ​ൺ​ഗ്ര​സ് മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഓ​ഫീ​സി​ന് മു​ന്നി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ ബോ​ർ​ഡു​ക​ളും ഓ​ഫീ​സി​ലെ ഫ​ർ​ണി​ച്ച​റു​ക​ളും ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഇ​വി​ടെ നി​ന്ന് മാ​റ്റി.

Latest News

Corehub Up